ഓഗസ്റ്റ് എട്ടിനാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി പുറത്തുകണ്ടത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭാര്യയും മക്കളും ഏറെനാളായി ഭാര്യവീട്ടിലാണ് താമസിച്ചുവരുന്നത്. ഒപ്പമുണ്ടായിരുന്ന അമ്മ രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മാറുകയും രണ്ടാഴ്ച മുൻപ് അവിടെവച്ച് മരണപ്പെടുകയും ചെയ്തിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ഭാര്യയെയും മക്കളെയും കണ്ടശേഷമാണ് സന്തോഷ് കുമാർ പുളിങ്കുന്നിലെ വീട്ടിലേക്ക് തിരികെ എത്തിയത്. ഇതിനുശേഷം ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
പുളിങ്കുന്ന് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.