കേരള സർവകലാശാല ആസ്ഥാനം ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തക‍ർ


കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ. വിസിയുടെ ഏകാധിപത്യ നയങ്ങൾക്കെതിരെയാണ് എസ്എഫ്ഐ വ്യാപകമായി പ്രതിഷേധിക്കുന്നത്. സർവകലാശാല കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഒടുവിൽ പ്രവ‍ർത്തക‍ർ മതിൽ ചാടിക്കടന്നാണ് അകത്തേക്ക് കയറിയത്. ഇതിനിടയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ എസ്എഫ്ഐ പ്രവർത്തക‍ർ. സർവകലാശാല ആസ്ഥാനം ഉപരോധിച്ചിരിക്കുകയാണ്.

أحدث أقدم