ശ്വേതയുടെ ഹർജിയിൽ അൻസിബയ്ക്ക് തിരിച്ചടി…


കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള നടി അൻസിബ ഹസന്റെ അപേക്ഷ കോടതി തള്ളി. ശ്വേതാ മേനോന്റെ ഹർജിയിൽ കോടതി നടപടികൾ തുടരുകയാണ്. കഴിഞ്ഞ ‘അമ്മ’ ജനറൽ ബോഡിക്കിടെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഇക്കാര്യം പിന്നീട് മാധ്യമങ്ങളെയും ശ്വേത അറിയിച്ചിരുന്നു.

തുടർന്ന് സംഘടനയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനായി ജനറൽ ബോഡി അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്നാണ് വാദം. താൻ ഇപ്പോഴും ‘അമ്മ’യുടെ പ്രസിഡന്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്‌ഹോക് കമ്മിറ്റിക്കെതിരെ ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് നടി അൻസിബ ഹസൻ കക്ഷിചേരാൻ അപേക്ഷ നൽകിയത്. എന്നാൽ അൻസിബയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. അതേസമയം, അഡ്‌ഹോക് കമ്മിറ്റിക്കെതിരെ ശ്വേതാ മേനോൻ നൽകിയ ഹർജിയിലെ തുടർനടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്.

أحدث أقدم