ശിവകുമാർ പ്രസംഗിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിൽ നിന്ന് ‘മോദി, മോദി’ എന്ന മുദ്രാവാക്യം ഉയർന്നത്. ഉടൻ തന്നെ പ്രതികരിച്ച ശിവകുമാർ, “മോദി പോലും ‘ഡികെ, ഡികെ’ എന്നാണ് പറയുന്നത്” എന്ന് പറഞ്ഞു. ഇതോടെ ജനക്കൂട്ടം ‘ഡികെ, ഡികെ’ എന്ന് ഏറ്റുവിളിക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യം ശിവകുമാർ നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കെടുത്ത പരിപാടിയിലും ‘ഡികെ, ഡികെ’ വിളികൾ ഉയർന്നിരുന്നു. അന്നും ശിവകുമാർ വിഷയത്തെ ലളിതമായാണ് കൈകാര്യം ചെയ്തത്.
മോദി, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡികെ എന്നിങ്ങനെ വിവിധ നേതാക്കളുടെ പേരുകൾ ജനങ്ങൾ വിളിക്കുന്നത് സാധാരണ കാര്യമാണെന്നും അത് നേതാക്കളോടുള്ള ജനങ്ങളുടെ ഇഷ്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും അന്ന് ശിവകുമാർ പറഞ്ഞിരുന്നു. ഇത്തരം വിളികളെ ‘സ്പോർട്സ്മാൻ സ്പിരിറ്റോടെ’ കാണണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.