പ്രഖ്യാപനങ്ങളിൽ മുങ്ങി കാലവർഷ ദുരിതാശ്വാസം; വീട് വൃത്തിയാക്കാനുള്ള പതിനായിരം രൂപയും അനിശ്ചിതത്വത്തിൽ


കാലവർഷക്കെടുതിയിൽ വീട് തകർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായ വിതരണം ചുവപ്പുനാടയിൽ കുരുങ്ങി അനിശ്ചിതത്വത്തിൽ. പ്രളയജലവും ചെളിയും കയറി വാസയോഗ്യമല്ലാതായ വീടുകൾ ശുചീകരിക്കുന്നതിനായി ദുരന്തനിവാരണ വകുപ്പ് പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ഉത്തരവിറങ്ങി നാളുകൾ പിന്നിട്ടിട്ടും ഒരു ഗുണഭോക്താവിനുപോലും ലഭ്യമായിട്ടില്ല. സർക്കാർ ഉത്തരവിലെ അവ്യക്തതകളും ഭരണപരമായ ഏകോപനമില്ലായ്മയുമാണ് അർഹരായ ദുരിതബാധിതരിലേക്ക് ആശ്വാസമെത്തുന്നത് തടസ്സപ്പെടുത്തുന്നത്

أحدث أقدم