പാമ്പാടി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്‌തു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച 5 ഡോക്‌ടർമാർ ഉൾപ്പെടെ 15 വിദ്യാർത്ഥികൾക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.എസ് എസ് എൽ സി പ്‌ളസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 36 വിദ്യാർത്ഥികൾക്കും ഉപഹാരവും ക്യാഷ് അവാർഡും നൽകി.എസ് എസ് എൽസി പ്ളസ് ടു പരിഷകളിൽ 100 ശതമാനം വിജയം കൈവരിച്ച പൊൻകുന്നം വർക്കി സ്‌മാരക ഗവൺമെൻ്റ് ഹയർ സെക്കൻണ്ടറി സ്‌കൂൾ സൗത്ത് പാമ്പാടി സെൻ്റെ് തോമസ് ഹൈസ്‌കൂൾ എം ജി എം ഹൈസ്‌കൂൾ പാമ്പാടി ജൂനിയർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ശ്രീഭദ്ര പബ്ളിക്ക് സ്‌കൂൾ എന്നീ വിദ്യാലയങ്ങളെയും ആദരിച്ചു.
സന്തോഷ് ശിവൻ്റെ അസിസ്റ്റൻഡ് ക്യാമറാമെൻ ആയി പ്രവർത്തിക്കുന്ന സൗത്ത് പാമ്പാടി പൂവത്തിനാംകുഴിയിൽ പി കെ സാബുവിൻ്റെ മകൻ സ്വാതി കമലിനെയും ഉപഹാരം നൽകി ആദരിച്ചു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബട്‌വാര-1947 എന്ന ചിത്രത്തിലെയും അസിസ്റ്റൻഡ് ക്യാമറാമെൻ ആയിരുന്നു.
മുൻമന്ത്രി വി എൻ വാസവൻ വിദ്യാഭ്യാസ അവാർഡ് വിതരണം ഉൽഘാടനം ചെയ്തു.
പതിവ് ബാങ്കിംഗ് ബിസിനസ്സ് മാത്രമല്ല സഹകരണ സ്ഥാപനങ്ങൾ നടത്തേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുകണമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് അധ്യക്ഷനായി.
എംജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ റജി സഖറിയ വിയ്റ്റ്നാം പിങ്ക് പേര തൈകൾ അവാർഡ് ജേതാക്കൾക്ക് വിതരണം ചെയ്തു.
ജില്ല സഹകരണ ആശുപത്രി ഡയറക്ടർ ഇഎസ് സാബു സൗത്ത് പാമ്പാടി സഹൃദയ ഗ്രന്ഥശാല പ്രസിഡണ്ട് സി എം മാത്യൂ എന്നിവർ പ്രസംഗിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് ജോജോ ശാമുവൽ സ്വാഗതവും ഡയറക്ടർ കെ കെ തങ്കപ്പൻ നന്ദിയും പറഞ്ഞു.
സൈക്കാട്രിക്ക് ലൈഫ്സ്‌കിൽ ട്രെയിനർ സോണിയ മോൾ സന്തോഷ് മോട്ടിവേഷൻ ക്ളാസ് എടുത്തു.
ഡോക്‌ടർ അശ്വതി നായർ,ഡോക്‌ടർ സതീർത്ഥ്യ ജഗജു,ഡോക്‌ടർ അനുജ മറിയം പ്രവീൺ,ഡോക്‌ടർ ജെസ്‌ലിൻ മെറിൻ ജോ,ഡോക്‌ടർ മെറിൻ മാത്യൂ,എൻ ഐ റ്റി കോഴിക്കോട് ഫസ്റ്റ് റാങ്ക് ഹോൾഡർ ആദർശ് കെ സിജു,എംഎസ് സി എം ജി യൂണിവേഴ്സിറ്റി സെക്കൻണ്ട് റാങ്ക് ഹോൾഡർ എസ് ഗോപിക,അക്സ കെ തോമസ്,ഗോപിക ജി ഗോപകുമാർ,ആർദ്ര അനിൽ,നവമി ജെ നായർ,അരുൺകുമാർ ആർ,ബ്രൈൻ സൂസൻ സാജു,കാശിനാഥ് പി,ഗൗരി നന്ദന എന്നി വിദ്യാർത്ഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത് രക്ഷിതാക്കളോടും കുടുബാഗങ്ങൾക്ക് ഒപ്പവുമാണ് വിദ്യാർത്ഥികൾ എത്തിയത് ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഏബ്രഹാം തോമസ്,ജയൻ കണ്ണൻ കര,പ്രവീൺ മാണി,തുളസി രാധാകൃഷ്ണൻ,അനുപ് കുമാർ,കണ്ണൻ കെ ദാമു സെക്രട്ടറി കെ എസ് അമ്പിളി എന്നിവർ പങ്കെടുത്തു.