രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി….പിടികൂടിയത്…



തിരുവനന്തപുരം: തിരുവനന്തപുരം ബീമാപ്പള്ളിയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൂന്തുറ പൊലീസ് പിടിച്ചെടുത്തു. ഗോഡൗണിൽ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കട ഉടമ മാഹിൻ, ജീവനക്കാരൻ നസീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Law Enforcement

അതേസമയം കൊല്ലത്ത് 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങളും ഇന്ന് പിടിയിലായിട്ടുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരാണ് കൊല്ലം റെയിൽവേ പൊലീസും റെയിൽവേ ഇന്റലിജൻസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്

Previous Post Next Post