കേസ് അന്വേഷിക്കാനെത്തിയ എഎസ്ഐയെ മര്‍ദ്ദിച്ചു….യുവാവ് പിടിയില്‍. …



കൃത്യനിര്‍വഹണം നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ചേവായൂര്‍ പടിഞ്ഞാറ്റുമുറി മാടത്തില്‍ വീട്ടില്‍ രാഹുലി(28)നെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്നതായി പരാതിപ്പെട്ടുകൊണ്ട് പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112ല്‍ കോള്‍ വരികയായിരുന്നു.

Law Enforcement

തുടര്‍ന്ന് എ.എസ്.ഐ ദീപക്കിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ ചേവായൂര്‍ പടിഞ്ഞാറ്റുമുറിയിലെ രാഹുലിന്റെ വീട്ടിലെത്തി. ഈ സമയം മദ്യലഹരിയില്‍ യുവാവ് ബഹളം വെക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇയാള്‍ ആക്രമിക്കുകയും എ.എസ്.ഐയുടെ നെഞ്ചില്‍ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.

أحدث أقدم