പുതുപ്പള്ളി:പുതുപ്പള്ളി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
തൃക്കയിൽ ക്ഷേത്രത്തിന് സമീപം താഴത്തു വീട്ടിൽ ഗോപാലൻ്റെ മകൻ
ഷിജു ഇ.ജി. ( 45 ) (മനു) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി കോട്ടയം സിഎംഎസ് കോളേജിന്
സമീപത്ത് വച്ച് ആണ് അപകടം. യാത്രക്കാരുമായി ഓട്ടം പോയപ്പോൾ ഷിജുവിന്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു
ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയാരുന്നു.യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും