ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിവരവും അനുഭവവുമുള്ള ആളെ നിയമിക്കണം… അടൂർ ​ഗോപാലകൃഷ്ണൻ നിർദ്ദേശിച്ച പേര്…


ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിവരവും അനുഭവവുമുള്ള ആളെ നിയമിക്കണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് താൻ ഒരു പേര് നിർദേശിച്ചിട്ടുണ്ടെന്നും പേര് പുറത്തു പറയാൻ പറ്റില്ലെന്നും രഹസ്യമാണെന്നും അടൂർ പറഞ്ഞു. സാംസ്കാരിക മന്ത്രിയുടെ പങ്കെടുത്ത ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിലായിരുന്നു അടൂരിന്റെ പരാമർശം. ഐഎഫ്എഫ്കെയുടെ വെബ്സൈറ്റ് കണ്ടാൽ സങ്കടകരമാണ്. പ്രധാന പ്രശ്നം ഇതിൽ താൽപര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഉപകരണങ്ങളുടെ ക്ഷാമടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ജീവനക്കാർക്ക് വെറുതെ ശമ്പളം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. അടൂർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഈ വർഷം ചെയ്യാൻ ചില പരിമിതികൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള തയാറെടുപ്പുകൾ ഈ വർഷത്തെ ഫിലിം ഫെസ്റ്റിവലിന് തൊട്ടു പിന്നാലെ ആരംഭിക്കുന്നതായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
Previous Post Next Post