വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ, പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് എന്നിവർ അറസ്റ്റിലായതോടെ തൂഫാൻ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാൻ കഴിയാവുന്ന ആളാണ് കാസർഗോഡിലെ ലഹരി കേസ് പ്രതി എന്നത് ഞെട്ടിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നു. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവകരമായ പ്രശ്നമാണെന്നും കസ്റ്റഡി അപേക്ഷ നൽകാത്തത് മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം കാരണമാണെന്നും സ്വന്തക്കാരെ തൊട്ടാൽ ഏത് തൂഫാനും കെട്ടടങ്ങുമെന്നും ഗോവിന്ദൻ പറഞ്ഞു.
സ്വന്തക്കാരെ തൊട്ടപ്പോൾ തൂഫാൻ കെട്ടടങ്ങി, ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ..
Deepak Toms
0
Tags
Top Stories