അപകടത്തിൽപെട്ട കാറിൻ്റെ ഡിക്കിക്കുള്ളിൽ മൃതദേഹം….13 കാരനെ അയൽവാസി കൊലപ്പെടുത്തി…. സംഭവം നടന്നത്…


        

വീണ്ടും നടുക്കുന്ന കൊലപാതകം. 13 കാരനെ അയൽവാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറിൽ താമസിക്കുന്ന പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഭാസ്കർ റെഡ്ഡിയാണ് പ്രജ്ജ്വലിനെ കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.

കാർ അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാർ തടഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ അകത്ത് മൃതദേഹം കണ്ടെത്തി. തുടർന്ന് ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാസ്കറിന്റെ സുഹൃത്തിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് ഒപ്പമുണ്ടായിരുന്നത്. കൊലപാതകം നടന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ചിക്കജാല പൊലീസ് കേസെടുത്തു.


أحدث أقدم