ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം….പിടിയിലായത് യൂട്യൂബര്‍…


        

കൊല്ലം: കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. യൂട്യൂബർ കൂടിയായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിക്ദാദിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ ലിഫ്റ്റിൽ വെച്ചായിരുന്നു ലൈംഗികാതിക്രമം. എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ രോഗിക്ക് കൂട്ടിരിപ്പിനായി ഇഎസ്ഐ ആശുപത്രിയിൽ എത്തിയതായിരുന്നു 16കാരി. പെൺകുട്ടി കയറിയ ലിഫ്റ്റിൽ വെച്ച് നഴ്സിംഗ് ഓഫീസറായ മിക്ദാദ് ലൈംഗിക അതിക്രമം നടത്തി

أحدث أقدم