പാമ്പാടി പഞ്ചായത്തിലെ അനധികൃത ബോർഡുകളും ബാനറുകളും 22ന്പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി നീക്കം ചെയ്യും



 
പാമ്പാടി: പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ സെപ്റ്റംബർ 22ന് നീക്കം ചെയ്യും. പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി ഇവ നീക്കം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡ്, ബാനർ, കൊടിതോരണം എന്നിവയ്ക്കും കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 രൂപ വീതം പിഴ ചുമത്തും. തുടർനടപടികളും സ്വീകരിക്കും.

പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യുന്നതിന് മുൻപ് അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവ സ്വമേധയാ ഒഴിവാക്കി പിഴയും തുടർനടപടികളും ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
أحدث أقدم