
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഇനി പൂജപ്പുര സെൻട്രൽ ജയിലിലെ 475-ാം നമ്പർ തടവുകാരൻ. കോടതി വിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലാണ് നിലവിൽ തച്ചങ്കരിയെ പാർപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ പരിശോധനയിൽ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് മാറ്റും.
2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ കോട്ടയം വിജിലൻസ് കോടതി വിധി പറഞ്ഞത്. അതേസമയം, 2007ന് ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പരാതിക്കാരനായ ബോബി കുരുവിള ആവശ്യപ്പെട്ടു. കോടതിവിധിക്കെതിരെ അപ്പീൽ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ടോമിൻ ജെ. തച്ചങ്കരി 2023ൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്