തലസ്ഥാന നഗരത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.



തലസ്ഥാന നഗരത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻദുരനന്തം ഒഴിവായി. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു സംഭവം. കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കൽ ജങ്ഷന് സമീപമായിരുന്നു വാഹനത്തിൽ തീപിടിച്ചത്. കോട്ടയ്ക്കകം ഭാഗത്ത് നിന്നും ആറ്റിങ്ങലേക്ക് പോകുകയായിരുന്ന മഹീന്ദ്ര കാറിനാണ് തീപിടിച്ചതെന്ന് ഫയർഫോഴ്സ് പറഞ്ഞു. ആദ്യം പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം വശത്ത് ചേർത്ത് ഒതുക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെ മിനിറ്റുകൾക്കുള്ളിൽ ചാക്ക നിലയത്തിൽ നിന്നും വാഹനമെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തിരുവനന്തപുരം നിലയത്തിൽ നിന്നടക്കം മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആർക്കും പരുക്കുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ‌ പറഞ്ഞു. ഇന്നലെ രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തും ഓട്ടത്തിനിടെ കാറിന് തീപിടിച്ച് ഒരാൾ മരിച്ചിരുന്നു.

 
        

Previous Post Next Post