തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയും ഭാഗിക നിയന്ത്രണങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യാൻ ഉന്നതതലയോഗം ചേരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫാണ് യോഗം വിളിച്ചത്. രാവിലെ 11 ന് മന്ത്രിയുടെ ചെമ്പറിൽ വെച്ചാണ് യോഗം ചേരുക. കെഎസ്ഇബി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.