ഒരുവയസുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവം….കൊലപാതക കാരണം….



        

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കഴുത്തറുത്ത് കൊന്നത്. ക്രിസ്റ്റിയെ മലയൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്ത്, അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മലയൻകീഴിന് സമീപം പൊറ്റയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഒന്നര വയസ്സുകാരിയായ അന്നയെ അമ്മ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


മെഡിക്കൽ റെപ്രസെന്‍റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടിൽ താമസം. ഇന്ന് വൈകിട്ടോടെ കുഞ്ഞുമായി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച ശേഷം അമ്മ ക്രിസ്റ്റി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാത്തതിൽ സംശയം തോന്നി മുത്തശ്ശിയായ ജസിന്ത വാതിലിൽ മുട്ടി വിളിച്ചതോടെയാണ് വിവരം അറിയുന്നത്
Previous Post Next Post