കാറിന്‍റെ ഡിക്കിയിൽ പ്രത്യേക അറ നിർമിച്ച് കഞ്ചാവ് കടത്തി…രണ്ടു പേര്‍ പിടിയില്‍ പിടികൂടിയത് 85 കിലോ


        

തിരുവനന്തപുരം: തലസ്ഥാനത്തെ വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. ഇമ്മാനുവല്‍ കോളോജിന് സമീപത്ത് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖില്‍ എന്നിവരെ പൊലീസ് പിടികൂടി. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട് വഴി കടത്തികൊണ്ടുവന്ന ഏകദേശം 85 കിലോയോളം കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

റൂറല്‍ എസ്പി പ്രശാന്തൻ കാണിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്. ഇതിൽ നിന്നാണ് കാറിന്‍റെ ഡിക്കിയില്‍ പ്രത്യേകം രഹസ്യമായി നിര്‍മ്മിച്ച അറയ്ക്കുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്. 2. 200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തില്‍ നിന്ന് കണ്ടെത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനമായ റ്റി.എന്‍. 09 എ ആര്‍ 6156 നബറിലുള്ള കാറിലാണ് കഞ്ചാവ് കടത്തി ക്കൊണ്ടുവന്നത്

Previous Post Next Post