എരുമേലി ഷിബു ഖാൻ കൊലക്കേസ്‌…സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ…





എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ജോജി ജോൺ സിപിഎമ്മിന്റെ മണിമല പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറാണ്. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
أحدث أقدم