പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു... താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി...





കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിന്റെ മരണത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാ പിഴവല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
أحدث أقدم