
കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം. കൊല്ലത്ത് മധ്യവയസ്കൻ പിടിയിൽ. തമിഴ്‌നാട് കുളച്ചൽ സ്വദേശി സെൽഡൻ പനീർസെൽവമാണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊല്ലം – കുളത്തുപ്പുഴ ബസിലെ കണ്ടക്ടറർക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോയി. പ്രതിയെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസുമായി പിടി വലി നടന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു