സ്വർണവിലയിൽ വൻ ചാഞ്ചാട്ടം.. രാവിലെ കുറഞ്ഞ വില ഉച്ചയോടെ…


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ വർധിച്ച് 14,155 രൂപയായി. പവന് 1,120 രൂപ ഉയർന്ന് 1,13,240 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന്റെ വില 93,040 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർധിച്ച് 9,060 രൂപയായി. പവന് 72,480 രൂപയായി. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ കൂടി 5,840 രൂപയിലെത്തി. പവന്റെ വില 46,720 രൂപയാണ്.

ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായിരുന്നു. പവന്റെ വില 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമായിരുന്നു രാവിലെ വില. 14 കാരറ്റിന് ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമായിരുന്നു. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,785 രൂപയും പവന് 46,280 രൂപയുമായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ഉച്ചയോടെ വില തിരിച്ചുകയറിയതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വർണവിലയിൽ വലിയ മാറ്റമാണ് ഉണ്ടായത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വെള്ളി വില.

أحدث أقدم