മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ...



തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും. 

റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. 

മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കയക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.
أحدث أقدم