മാധ്യമ സ്ഥാപനത്തിനെതിരെ രൂക്ഷവിമർശനവുമായി വി കെ സനോജ് എം എൽ എ…



തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഹൃദയതാളം പദ്ധതിയെ പരിഹസിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷവിമർശനവുമായി വി കെ സനോജ് എം എൽ എ രംഗത്ത്. ഡിവൈഎഫ്ഐയുടെ ജീവൻരക്ഷാ പരിശീലന വാർത്തയ്ക്ക് ഒപ്പം “കരിങ്കൊടി കാണിക്കുന്ന കെ എസ് യുക്കാരെ നേരിടുന്നതെങ്ങനെ?” എന്ന വാചകം ഏഷ്യാനെറ്റ് ബോധപൂർവം ചേർക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ജീവൻരക്ഷാ പരിശീലനത്തെപ്പോലും ഇത്രയും വികലമായി പരിഹാസബുദ്ധിയോടെ ചിത്രീകരിക്കുന്നത് മാധ്യമപ്രവർത്തനമല്ലെന്നും ലളിതമായി പറഞ്ഞാൽ ‘തല്ലുകൊള്ളിത്തരമാണ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഉത്തരേന്ത്യയിൽ ബിജെപിക്ക് വേണ്ടി റിപ്പബ്ലിക് ചാനൽ നടത്തുന്ന അതേ രാഷ്ട്രീയ ദൗത്യമാണ് കേരളത്തിൽ കുറച്ചുകാലമായി ഏഷ്യാനെറ്റ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു

Previous Post Next Post