ലോട്ടറി ടിക്കറ്റിന്‍റെ പണം ആവശ്യപ്പെട്ടു….. പിന്നാലെ കത്രികകൊണ്ട് ആക്രമണം…ഒടുവിൽ….


കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്‍റെ പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരി സുമേഷ് (49) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എആർ രാജേഷ് (58) പിടിയിലായി.

ഓഗസ്റ്റ് 11-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാർബർ ഷോപ്പ് തൊഴിലാളിയായ രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. കുടിശ്ശികയായിരുന്ന തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്‍റെ വീടിന് സമീപത്തെത്തുകയായിരുന്നു. ഇവിടെ വച്ച് സുമേഷ് പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം.

Previous Post Next Post