റിയാദിൽ മലയാളി ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറും പണവും തട്ടിയെടുത്തു; പ്രതികൾക്കായി തിരച്ചിൽ...



റിയാദ് : - റിയാദിൽ മലയാളി ടാക്സി ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടിയെടുത്തു. റിയാദിലെ സുലൈയിൽ വെച്ചാണ് ഷമീർ ഓടിച്ചിരുന്ന വാഹനം തട്ടിയെടുത്തത്. ആലപ്പുഴ, വള്ളികുന്നം സ്വദേശിയാണ് ഷമീർ. ബത്ഹയിൽ നിന്നും ഓട്ടം വിളിച്ച് 4 ബംഗ്ലാദേശ് സ്വദേശികൾ വഴിമധ്യേ ക്രൂരമായി ആക്രമിച്ച് കാറുമായി കടന്നു കളയുകയായിരുന്നു.

സുലൈ, ഇസ്താംബൂൾ സ്ര്ടിറ്റിലെ വിജനമായ ഭാഗത്ത് വെച്ച് ഷമീറിനെ മർദ്ദിച്ച് വണ്ടിയിൽ നിന്നും പുറത്തിറക്കി കൈവശവുമള്ള പണവും മൊബൈൽഫോണുമൊക്കെ തട്ടിപറിച്ചിട്ടാണ് സംഘം വാഹനവുമായി കടന്നത്. റോഡരികിൽ സാരമായ പരുക്കുകളോടെ കിടന്നിരുന്ന ഷമീറിനെ പൊലീസാണ് ആശുപ്രതിയിലെത്തിച്ചത്.

ഓട്ടം പോവണമെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയതെന്നും എക്സിറ്റ് 18 ന് സമീപമുള്ള വിജനമായ ഇടത്ത് എത്തിയപ്പോഴാണ് ആക്രമണം നടത്തിയതെന്നും ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയിട്ട് കടക്കുയായിരുന്നുവെന്നും ആശുപ്രതിയിൽ ചികിത്സയിൽ തുടരുന്ന ഷമീർ പറഞ്ഞു. ഗുരുതരമായി പരുക്കുപറ്റിയ നിലയിൽ റോഡരികിൽ കണ്ടെത്തിയ പൊലീസാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കും താടിയെല്ലിനും കാലിനുമടക്കം ശരീരമാസകലം സാരമായി പരുക്കുകളോടെ ആശുപ്രതിയിൽ ചികിത്സയിലാണ്.

വാഹനം പിന്നീട് റിയാദിലെ ബത്ഹയിൽ നിന്നും ടയറുകളും ബാറ്ററിയും മോഷ്ടിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിലെ പ്രതികൾക്കായി റിയാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപും മറ്റൊരു മലയാളിക്കു നേരെയും സമാനരീതിയിലുണ്ടായ സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിലായിരുന്നു. റിയാദിലെ ഐസിഎഫ് റിയാദ് വെൽഫെയർവിങ് ഭാരവാഹികൾ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന ഷമീറിനെ സന്ദർശിച്ചു സഹായങ്ങൾ വാഗ്‌ദാനം ചെയ്. സ്പോൺസറുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തീകരിച്ച് തുടർചികിത്സയ്ക്കായി നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്.
أحدث أقدم