ജനന - മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും...




ന്യൂഡൽഹി : രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്ട് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനന-മരണ രജിസ്ട്രേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കുന്നതാണ് ഈ നിയമം. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായണനാണ് ഇക്കാര്യം അറിയിച്ചത്.

 2023ൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായി മാറിയത്.

ഇനിമുതൽ സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. പുതിയ നിയമപ്രകാരം ജനന-മരണ സർട്ടിഫിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. 

കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടക്കൂടുകൾ തയാറാക്കിയിരിക്കുന്നത്. വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിന് ഇനിമുതൽ കർശനമായ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
أحدث أقدم