തിരഞ്ഞെടുപ്പ് ചൂടിലേക്ക് പാമ്പാടി ,മീനടം പഞ്ചായത്തുകൾ ...ആര് നേടും ? ആര് ജയിച്ചാലും ഭരണമാറ്റം ഉണ്ടാവില്ല !


കോട്ടയം : പാമ്പാടി  പഞ്ചായത്തിലെ 10-ാം വാർഡ് കുമ്പന്താ നം, മീനടം പഞ്ചായത്തിലെ ഒന്നാം വാർഡ് ചീരംകുളം എന്നി വിടങ്ങളാണ് പോളിങ് ബൂത്തിലേക്ക് വീണ്ടുമെത്തുന്നത്. 28ന് വോട്ടെടുപ്പ്.
പാമ്പാടി പത്താം വാർഡിൽ ബാബു മാത്യു ഡാണാവുങ്കലി ന്റെയും മീനടത്ത് ഒന്നാം വാർ ഡിൽ പ്രസാദ് നാരായണന്റെയും വിയോഗത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. സത്യപ്രതിജ്ഞാ ദിനത്തി ലായിരുന്നു പ്രസാദിന്റെ വിയോഗം 
അർബുദരോഗത്തെത്തുടർന്നു ചികിത്സയിലിരിക്കെയാണ് ബാബു മാത്യുവിൻ്റെ വിയോഗം. ഇരു പഞ്ചായത്തുകളിലും ഏതു കക്ഷി വിജയിച്ചാലും ഭരണത്തെ ബാധിക്കില്ല.
യുഡിഎഫാണ് ഇരുപഞ്ചായത്തും ഭരിക്കുന്നത്.. അതേ സമയം ഇടതുമുന്നണി  ഓൺലൈൻ പ്രചരണത്തിന് ഇതിനോടകം തുടക്കം കുറിച്ചു
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരുപഞ്ചായത്തുകളിലെയും വാർഡുകളിലേക്കുള്ള മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി നിർണയം പൂർത്തിയായി. സ്ഥാ നാർഥികൾ വീടുകയറിയുള്ള പ്രവർത്തനവും സജീവമാക്കിയി ട്ടുണ്ട്. കുമ്പന്താനത്ത് അന്തരിച്ച ബാബു മാത്യുവിന്റെ ഭാര്യ ഡെയ്‌സി ബാബു ഡാണാവുങ്കലാണ് യുഡിഎഫ് സ്ഥാനാർഥി
.മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സണ്ണി സണ്ണി വർഗീസ് പുതകുഴിയിലാണ് എൽഡിഎഫിനായി മത്സരരംഗത്തുള്ളത്. ബിജെപി സ്ഥാനാർഥി പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടിന്റു മനോജാണ്.

മീനടത്ത് അന്തരിച്ച പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദാണ് യുഡിഎഫ് സ്ഥാനാർഥി.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം
ചന്ദ്ര നാരായണനെ എൽഡിഎ ഫ് മത്സരത്തിന് ഇറക്കിയപ്പോൾ യുവമോർച്ച നേതാവ് ഗൗരി ശങ്ക റാണ് ബിജെപിക്കായി കളത്തി ലുള്ളത്. ബിജെപി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.
കെ.മുരളീധരൻ ചിറപ്പുറമ്പിലിന്റെ മകനാണ് ഗൗരി ശങ്കർ.



📌നിലവിലെ കക്ഷിനില

പാമ്പാടി പഞ്ചായത്ത്
ആകെ വാർഡ് -21
യുഡിഎഫ് - 15
എൽഡിഎഫ് -5

📌 മീനടം പഞ്ചായത്ത്
ആകെ വാർഡ് 14
യുഡിഎഫ് - 11
എൽഡിഎഫ് - 2
Previous Post Next Post