ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷന് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധനയും നടത്തിയിരുന്നു. തുടർന്ന് ചേർന്ന യോഗത്തിലാണ് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചത്. ഇന്ന് ആരംഭിച്ച പരിശോധന വൈകിട്ടുവരെ തുടരുമെന്നാണ് വിവരം. പരിശോധനയിൽ ക്രമക്കേടുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.