കേരളത്തിലെ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡൻ്റുമാരെ തിരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞു. ജില്ലകളിലും പുതിയ നേതൃത്വം വരണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
കൂടാതെ ജാതി സമവാക്യങ്ങൾ നോക്കി കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അധാർമികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോൺഗ്രസിന് കിട്ടാൻ പോകുന്നില്ല. സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരണം. അത് മുന്നണിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.