`പിണറായി വിജയൻ്റെ പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി’..


പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അം​ഗം എന്ന നിലയിൽ പിണറായി പ്രസം​ഗിച്ചതെന്നും അദ്ദേ​ഹം വിമർശിച്ചു. ഇത് ഏത് പാർട്ടി രീതിയാണ് എന്ന് ചോദിച്ച ​ഗോവിന്ദൻ പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസം​ഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
أحدث أقدم