സ്കൂളിൽവച്ച് അധ്യാപകൻ മോശമായി സ്പർശിച്ചു ; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

 


തമിഴ്‌നാട്ടിൽ അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ ജഗദീശനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനി എഴുതിവെച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്

أحدث أقدم