പാമ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ഒരു കോടി എൺപത് ലക്ഷത്തി പതിനയ്യായിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപത് രൂപ ഫൈൻ ഇട്ട് പാമ്പാടി പഞ്ചായത്ത്





പാമ്പാടി : കെട്ടിട നിർമാണമെന്ന ഉദ്ദേശ ശുദ്ധിയോടെ അല്ലാതെ മണ്ണ് കടത്താൻ ആരും പാമ്പാടിക്ക് പോരേണ്ട. ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങുകയും ഇല്ല.പെർമിറ്റ്‌ ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കാതിരുന്നാലും, അനുവദനീയമല്ലാത്ത സമയവും ദിവസവും മണ്ണ് നീക്കം നടത്തിയാലും, ഒരു പെർമിറ്റെടുത്ത് അതിന്റെ മറവിൽ അയല്പക്കത്തെ പെർമിറ്റ്‌ നൽകാത്ത സ്ഥലത്തെ മണ്ണ് നീക്കിയാലും, അനുവദിച്ചതിൽ അധികം മണ്ണ് നീക്കിയാലും പിഴയും നടപടിയും ഉറപ്പ്.വ്യവസ്ഥാ ലംഘനം നടത്തി വെള്ളൂർ തോട്ടപ്പള്ളിൽ മണ്ണ് നീക്കിയവർക്ക് റോയൽറ്റിയുടെ അഞ്ചിരട്ടി പിഴയായ ഒരു കോടി എൺപത് ലക്ഷത്തി പതിനയ്യായിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപത് രൂപയാണ്  അടക്കാൻ കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ നോട്ടീസ് നൽകിയിട്ടുള്ളത്.
 (  അനധികൃത മണ്ണെടുപ്പ് നടന്ന സ്ഥലം ആകാശ ചിത്രം ) 

വലിയ ഭാരവാഹനങ്ങൾ ഗ്രാമ പഞ്ചായത്ത്‌ റോഡുകൾ തകർത്തു കളയും എന്നതിനാൽ  പെർമിറ്റ്‌ നൽകിയാലും 150 അടിയിൽ കൂടുതലുള്ള വാഹനങ്ങളിൽ പാമ്പാടിയിലെ ഗ്രാമ പഞ്ചായത്ത് റോഡുകളിൽ കൂടി മണ്ണ് നീക്കം അനുവദിക്കേണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു  കഴിഞ്ഞ  ഭരണസമതിയുടെ കാലഘത്തിൽ ആണ് ഈ പ്രദേശത്ത് തിരുവല്ല പായിപ്പാട് സ്വദേശി സ്ഥലം വാങ്ങി വിൽപ്പന ആരംഭിച്ചത് ഇതിൻ്റെ പ്രവർത്തനങ്ങളിൽ വെള്ളൂരിലെ പൊതുപ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു കോൺഗ്രസ്സ് പ്രവർത്തകനായ രതീഷ് തോട്ടപ്പള്ളി അടക്കം ഉള്ള നേതാക്കൾ പ്രത്യക്ഷമായി ഇതിനെതിരേ സംസാരിച്ചിരുന്നു

 ഇതുമായി ബന്ധപ്പെട്ട് പാമ്പാടിക്കാരൻ ന്യൂസ് ആ സമയത്ത് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു വാർത്തയെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനം നിർത്തിവയ്പ്പിച്ചിരുന്നു 

ഏറെ കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന ഈ മേഖലയിൽ അനധികൃത മണ്ണെടുപ്പ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കോട്ടയം പ്രകൃതി പരിസ്ഥിതി പ്രവർത്തകനായ  രമേശ് പള്ളിപ്പാടൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ഇനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് പറഞ്ഞു.

 സമയം ഇവിടെ സ്ഥലം വാങ്ങിയവർക്ക് പണിയാകുമോ ചിരാത് കമ്മ്യൂണിക്കേഷൻ എന്ന പേരിലാണ് സ്ഥലം വിൽപ്പന നടക്കുന്നത് 
കൂടുതൽ വിവരങ്ങൾ അടുത്ത വാർത്തയിൽ 

( തുടരും ) ......
أحدث أقدم