പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം



 പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം വെള്ളിയാഴ്ച നടക്കും. വിവിധങ്ങളായ പരിപാടികൾ ആണ് അന്നേ ദിവസം ക്ഷേത്രത്തിൽ നടക്കുന്നത്. ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് പുറമെ രാവിലെ 7 ന് തിരുമുൻപിൽ പറ, വിഷ്ണു പൂജ തുടർന്ന്11 മണിക്ക് പ്രസിദ്ധമായ അഷ്ടമി രോഹിണി പിറന്നാൾ സദ്യ.ഉച്ചക്ക് ശേഷം  വൈകിട്ട് 5 മണിക്ക് വിവിധ ബാലഗോകുലങ്ങളുടെയും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെയും കൊട്ടക്കാവടികളുടെയും അകമ്പടിയോടെ  നൂറു കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വീഥികളിൽ നിറയുന്ന മഹാ ശോഭാ യാത്ര പാമ്പാടി കാളചന്ത ജംഗ്ഷനിൽ നിന്നും സമാരംഭിച്ച് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 


തുടർന്ന് മഹാദീപാരാധന. ഉറിയടി, ഗോപികാ നൃത്തം, കൈകൊട്ടിക്കളി,തുടർന്ന് പ്രശസ്ത ഗായകൻ സുരേഷ് തിരുവല്ലയും ആൽബം ഗായിക കുമാരി ദേവി ചന്ദനയും നയിക്കുന്ന ഭക്തിഗാനസുധ. രാത്രി 12 മണിക്ക് അവതാര പൂജ
أحدث أقدم