കുട്ടികളില്ലാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തി… പരിശോധനയിൽ കണ്ടെത്തിയത്…



വന്ധ്യത സംബന്ധമായ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 24കാരനിൽ അപൂർവ ജനിതക-ശാരീരിക അവസ്ഥ കണ്ടെത്തിയത് ഡോക്ടർമാരെ അമ്പരപ്പിച്ചു. പുരുഷനായി വളർന്ന യുവാവിന്റെ ശരീരത്തിനുള്ളിൽ ഗർഭപാത്രവും സ്ത്രീകളിൽ കാണപ്പെടുന്ന മറ്റ് പ്രത്യുത്പാദന അവയവങ്ങളുടെ ചില ഭാഗങ്ങളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.ദില്ലി സ്വദേശിയായ വിവാഹിതനായ യുവാവ് ഏറെക്കാലമായി കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയത്. പ്രാഥമിക പരിശോധനകളിൽ പ്രതീക്ഷിച്ചതിൽനിന്ന് വ്യത്യസ്തമായ ശരീരഘടന കണ്ടെത്തിയതോടെയാണ് കൂടുതൽ പരിശോധനകൾ നടത്തിയത്.അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പരിശോധനകളിലാണ് വയറിനുള്ളിൽ ഗർഭപാത്രത്തിന് സമാനമായ അവയവം കണ്ടെത്തിയത്. എന്നാൽ ഈ അസാധാരണ അവസ്ഥയെ സൂചിപ്പിക്കുന്ന പ്രകടമായ ലക്ഷണങ്ങളൊന്നും യുവാവിൽ ഉണ്ടായിരുന്നില്ലെന്ന് രാജൗരി ഗാർഡനിലെ ആർജി ഹോസ്പിറ്റൽസ് ചീഫ് യൂറോളജിസ്റ്റ് ഡോ. സുശീൽ ഖർബന്ദ പറഞ്ഞു.അപൂർവ രോഗാവസ്ഥയായ PMDSഡോക്ടർമാരുടെ വിശദീകരണമനുസരിച്ച് പെർസിസ്റ്റന്റ് മ്യുള്ളേറിയൻ ഡക്റ്റ് സിൻഡ്രോം അഥവാ PMDS എന്ന അപൂർവ ജനിതക അവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നാണ് നിഗമനം.സാധാരണ പുരുഷ ഭ്രൂണവികാസത്തിനിടെ മ്യുള്ളേറിയൻ ഡക്റ്റ് എന്നറിയപ്പെടുന്ന ഘടനകൾ പിന്നീട് അപ്രത്യക്ഷമാകേണ്ടതാണ്. എന്നാൽ ചില ജനിതക വ്യതിയാനങ്ങൾ കാരണം ഇവ ശരീരത്തിൽ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ തുടങ്ങിയ സ്ത്രീകളുടെ പ്രത്യുത്പാദന ഘടനകൾ ശരീരത്തിനുള്ളിൽ നിലനിൽക്കാം.വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ അവസ്ഥയാണ് യുവാവിൽ കണ്ടെത്തിയതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ

أحدث أقدم