നൗഫലിൽനിന്ന് ആദ്യം 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിലാണ് രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെത്തിയത്. വൻതോതിലുള്ള ലഹരിമരുന്ന് ശേഖരം പിടികൂടിയതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കുവേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.