ഇന്ന് രാവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോസ് കുട്ടി സ്ഥിരമായി പ്രദേശത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ രാത്രികാലങ്ങളിൽ കിടന്നുറങ്ങാറുണ്ടായിരുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.