യുവതികളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ കേസ്….ആറ് പ്രതികൾ പിടിയിൽ….പിടിയിലായവരിൽ…



കൊച്ചി: പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 5 പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരു പ്രതിയെയും ആണ് പിടികൂടിയത്. ഒരു പ്രതിയെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയവരില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികള്‍ സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കള്‍ കൈക്കലാക്കി.

أحدث أقدم