പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെ താഴെത്തട്ടില്‍ എത്തിക്കുന്നില്ലെന്നാണ് നിയാസ് ഉന്നയിച്ച മറ്റൊരു വിമര്‍ശനം. ഭരണത്തിന്റെ വേഗം വര്‍ധിപ്പിക്കണം. പി എം ശ്രീ വിഷയത്തിലടക്കം ഊതിപ്പെരിപ്പിച്ച നിലപാടുകള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.