തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.
രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അരമനയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ഇന്ന് പുലർച്ചെ 2 . 25 ന് ആയിരുന്നു അന്ത്യം.
രാവിലെ 10 മുതൽ മൃതദേഹം പുഷ്പഗിരി ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 4 ന്നഗര കാണിക്കൽ ശുശുഷ ആരംഭിക്കും. തിരുവല്ല ടൗൺ ചുറ്റി കത്തീഡ്രൽ പള്ളിയിൽ എത്തിക്കും.
കബറടക്ക ശുശ്രൂഷ തിങ്കളാഴിച്ച രാവിലെ 9 ന് ആരംഭിക്കും.