ആശുപത്രികളിലെ ചികിത്സാ വസ്തുക്കളുടെ കൊള്ളവിലയിൽ ഇടപെടാനൊരുങ്ങി കേന്ദ്രം…



ന്യൂദൽഹി : ചികിത്സയ്ക്കുപ യോഗിക്കുന്ന വസ്തുക്കൾക്ക് ആശുപത്രികൾ കൊള്ളവില ഈടാക്കുന്നതിൽ ഇടപെ‌ടാനൊരുങ്ങി കേന്ദ്രം. പല വസ്തുക്കൾക്കും കൊള്ളലാഭമെടുക്കുന്നുവെന്നു തെളിഞ്ഞതിനെത്തുടർന്നാണ് ദേശീയ ഔഷധവിലനിയന്ത്രണ സമിതി ഇടപെടുന്നത്. വിശദറിപ്പോർട്ടു നൽകാൻ കേന്ദ്ര ആരോഗ്യവകുപ്പ് സമിതിയോടു നിർദേശിച്ചു.

മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) കമ്മിഷണർ തുക്കാറാം മുണ്ഡേയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണു കൊള്ളലാഭം തെളിഞ്ഞത്. സംഭരണവിലയും രോഗികൾക്കു നൽകുന്ന വിലയും തമ്മിൽ ഞെട്ടിക്കുന്ന അന്തരം കണ്ടെത്തി. ചില ആശുപത്രികളിൽ 2,500 ശതമാനത്തിലധികം ലാഭം ഈടാക്കിയെന്നാണു സർവേ റിപ്പോർട്ട്. 11.05 രൂപയ്ക്കു വാങ്ങിയ ഐ.വി. സെറ്റിന് രോഗി നൽകേണ്ടിവന്നത് 325 രൂപ! മഹാരാഷ്ട്രയ്ക്കു പുറമേ തമിഴ്‌നാട്,
Previous Post Next Post