ലഭ്യതക്കുറവും ചൂടും കൂടിയതോടെ ചെറുനാരങ്ങാവില കുതിച്ചു കയറി. നാരങ്ങയുടെ വില കിലോഗ്രാമിന്....



കോട്ടയം : ലഭ്യതക്കുറവും ചൂടും കൂടിയതോടെ ചെറുനാരങ്ങാവില കുതിച്ചു കയറി. താരങ്ങയുടെ വില കിലോഗ്രാമിന് പലയിടങ്ങളിലും 280- 300 രൂപയായി.ഇന്നലെ കോട്ടയം മാർക്കറ്റിലെ ചെറുനാരങ്ങ വില 300 രൂപയായിരുന്നു.

ഓണത്തിന് മുമ്പ് 80 -90രൂപ ആയിരുന്നു. ഇത് ഓണത്തിന് 120 ൽ എത്തി. എന്നാൽ ഓണത്തിനു ശേഷം വിലകുറയുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും വില കുത്തനെ ഉയരുകയായിരുന്നു. നാരങ്ങാ വില ഉയർന്നതോടെ നാരങ്ങ വെള്ളത്തിൻ്റെ വിലയും ഉയർന്നു. ചെറുനാരങ്ങ ഹോൾസെയിൽ വില 200 മുതൽ 280 ഉപയോഗിക്കുന്നു.

ലഭ്യതക്കുറവും ചൂടുകൂടിയതും മൂലം വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.ആന്ധ്രയിൽ നിന്നും ആയിരുന്നു വലിയതോതിൽ നാരങ്ങ എത്തിയിരുന്നത്
അവിടെ ഉൽപാദനം  കുറഞ്ഞതോടെ തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നുമാണ് ഇപ്പോൾ നാരങ്ങ ലഭിക്കുന്നത്. പഴുക്കാത്ത വലിപ്പം കുറഞ്ഞ നാരങ്ങയാണ്. കച്ചവടക്കാര്‍ പറയുന്നു.തമിഴ്‌നാട്ടില്‍ 250 രൂപയ്‌ക്കു മുകളിലാണ്‌ ഒരു കിലോ നാരങ്ങ ലേലത്തില്‍ വില്‍ക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
വില വർധിച്ചതോടെ നാരങ്ങാ വെള്ളം വിൽക്കുന്ന കടയുടമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
നാരങ്ങ കൊണ്ട് ഉണ്ടാക്കുന്ന വിവിധതരം ജ്യൂസുകൾക്ക് 5 മുതൽ 20 രൂപ വരെയാണു വില വർധിപ്പിച്ചത്. അച്ചാർ കമ്പനികളും പ്രതിസന്ധി നേരിടുകയാണ്
أحدث أقدم