കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്കൂൾ അധികൃതർ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു. സ്കൂളിലെത്തിയപ്പോൾ മകൾ വെയിലത്ത് അവശനിലയിൽ നിൽക്കുന്നതാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ മരണം വളരെ ദുഃഖകരവും ഗൗരവമേറിയതുമായ സംഭവമാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ആരോപണവിധേയയായ അധ്യാപികയെ സ്ഥലംമാറ്റിയതായും മന്ത്രി വ്യക്തമാക്കി. ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗിയും സംഭവസ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.