കരുനാഗപ്പള്ളിയിൽ പോലീസിന് നേരെ ആക്രമണം… നാല് പേർ അറസ്റ്റിൽ


        

കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ്സം ഘത്തിന് നേരെ ആക്രമണം. കരുനാഗപ്പള്ളിയിൽ ഡിവൈഎസ്പി സ്ക്വാഡിലെ പോലീസുകാർക്ക് നേരെയാണ് യുവതികളടക്കമുള്ള നാലംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ എസ്‌ഐ ജിനുവിന് സാരമായി പരിക്കേറ്റു. വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ശനിയാഴ്ച രാത്രി ഡിവൈഎസ്പി സ്ക്വാഡിലെ പോലീസ് സംഘം സ്ഥലത്തെത്തിയത്.

വീട്ടിൽ ജെറിനും മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. പോലീസാണെന്ന് അറിയിച്ചിട്ടും സംഘം പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ചുടുകട്ട ഉപയോഗിച്ച് പോലീസുകാരുടെ തലയ്ക്കടിച്ചതായും സ്ത്രീകൾ ചേർന്ന് എസ്‌ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഇടിക്കുകയും കടിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. തുടർന്ന് കൂടുതൽ പോലീസുകാരെത്തിയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരാണ് അറസ്റ്റിലായത്. കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

Previous Post Next Post