ജാഗ്രതാ നിര്‍ദ്ദേശം….നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും താപനില സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ദുര്‍ബലമായതും എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് കടുത്ത ചൂടിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അറ്റ്ലസുകൾ പരിശോധിക്കുക

കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

أحدث أقدم