കോട്ടയം : കൂരോപ്പട ഗ്രാമപഞ്ചായത്ത് 2026 -2027 ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ES വിനോദ് ഉദ്ഘാടനം ചെയ്തു..
വൈസ് പ്രസിഡണ്ട് ഷീല ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻ്റിംഗ് ചെയർമാൻ പിബി ദിലീപ് കുമാർ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ജിൻസമ്മ മാത്യു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ VM മാത്യൂ, സന്ധ്യാ ജി നായർ, മഞ്ജു കൃഷ്ണകുമാർ, സാവിത്രിയമ്മ, നിധീഷ് മോൻ പിടി,ശ്രീജ മോൾ എസ്, ശ്രീമതി വീണമോൾ ടി, ജ്യോതിമോൾ ടി, ഉമാദേവി, മോഹനൻ TG, TM ആൻ്റണി, അനുജ എസ്, ഫിലിപ്പ് കെ എ, വെറ്റിനറി ഡോക്ടർമാരായ വിനീത് AS, വർഷാ ജയകുമാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ മോനേഷ്, ഷൈജു കെ ജോർജ്ജ് ഉൾപ്പെടെയുള്ള തോട്ടപ്പള്ളി, ഇടക്കാട്ടുകുന്ന് വെറ്റിനറി ഹോസ്പിറ്റകളിലെ ജീവനക്കാരായ സജിമോൻ, അനുശ്രീ,സഹിതബീഗം,ശ്രുതിമോൾ എന്നിവർ പങ്കെടുത്തു.