മണിപ്പുരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു.




ഇംഫാൽ : ഒരിടവേളയ്ക്ക് ശേഷം മണിപ്പുരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. തമെങ്‌ലോങ് ജില്ലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ട് കുക്കി സ്ത്രീകൾ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഗ്രാമത്തിന് പുറത്തുണ്ടായിരുന്ന ചില ഫാം ഹൗസുകൾ അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്.

തമെങ്‌ലോങ്ങിലെ ലെയ്‌സാങ്ഫായ് ഗ്രാമത്തിന് സമീപത്തെ ആളൊഴിഞ്ഞ പാടത്താണ് ചോംഗ സിറ്റ്‌ലൗ (60), കിംബോയ് സിങ്‌സൺ (30) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 

വിറക് ശേഖരിക്കാനായി പോയ ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
أحدث أقدم