ബഹുനില കെട്ടിടങ്ങളിൽ ഡെലിവറി ഇനി റോബോട്ടുകൾ വഴി; ദുബായിൽ പരീക്ഷണത്തിന് തുടക്കം



ദുബൈ : ദുബായിൽ ബഹുനില കെട്ടിടങ്ങളിലെ ഭക്ഷണ-സാധന ഡെലിവറി കൂടുതൽ കാര്യക്ഷമമാക്കാൻ സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ QuikBot കമ്പനിയുമായി സഹകരിച്ച് Talabat ആണ് പരീക്ഷണ പദ്ധതി നടത്തുന്നത്.
ദുബായ് സിലിക്കൺ ഒയാസിസിലെ Dubai Digital Park കേന്ദ്രീകരിച്ചാണ് പരീക്ഷണം. കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് ഉൾപ്പെടെയുള്ള അവസാന ഘട്ട ഡെലിവറി റോബോട്ട് ഏറ്റെടുക്കും. ഉപഭോക്താവിന് OTP ഉപയോഗിച്ച് സാധനം കൈപ്പറ്റാം.



أحدث أقدم