എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദ്ദനമെന്ന് പരാതി… അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ…


        

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് പൊലീസ് മർദ്ദനമേറ്റെന്ന് പരാതി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ചാണ് മർദ്ദനമേറ്റതെന്നാണ് ശരത് ലാലിന്റെ ആരോപണം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചും പിന്നീട് വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയുമാണ് മർദ്ദിച്ചതെന്ന് ശരത് ലാൽ ആരോപിച്ചു. അടൂർ മണക്കാല എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയെ കാണാനാണ് ശരത് ലാൽ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് അടൂർ പൊലീസിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടാൻ റൗഡിയെ ഒപ്പം കൂട്ടിയെന്ന ആരോപണം നേരത്തെ വിവാദമായിരുന്നു. സംഭവത്തിൽ അടൂർ എസ്.ഐയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് മർദ്ദനമേറ്റെന്ന ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയും ഉയർന്നിട്ടുണ്ട്. അതേസമയം, ശരത് ലാലിന്റെ ആരോപണത്തിൽ പൊലീസ് ഭാഗത്തിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല



Previous Post Next Post